നിയമസഭയില്‍ ബഹളം; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

തിരുവനന്തപുരം , നിയമസഭ , പ്രതിപക്ഷം , ബഹളം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 11 ജൂണ്‍ 2014 (10:17 IST)
മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന്റെ വാദം കേരളം ഖണ്ഡിച്ചില്ലെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ മൂന്ന് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്നാടിനാണെന്ന വാദം കേരളം ഖണ്ഡിച്ചിലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ദേശീയ ഡാം സുരക്ഷാ യോഗത്തില്‍ തമിഴ്നാടിന്റെ വാദം കേരളത്തിന്റെ പ്രതിനിധികള്‍ എതിര്‍ത്തില്ലെന്നും ഇത് കേസില്‍ കേരളത്തിനെ പ്രതികൂലമായി ബാധിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.

യോഗത്തിന്റെ മിനിട്ട്സ് ഉയര്‍ത്തി എംഎല്‍എ ജമീലാ പ്രകാശമാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ഡാം സുരക്ഷാ യോഗം സംബന്ധിച്ച് മന്ത്രി പിജെ ജോസഫ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :