മുല്ലപ്പെരിയാര്‍: പ്രമേയം പാസാക്കി

 മുല്ലപ്പെരിയാര്‍ , തിരുവനന്തപുരം , ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (17:13 IST)
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം. പുതിയ ഡാം പണിയാന്‍ കേന്ദ്രം മധ്യസ്ഥം വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വേക്കേറ്റ് ജനറലിനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. പരിസ്ഥിതി വിഷയങ്ങള്‍ മുല്ലപ്പെരിയാര്‍ വിധിയില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഭരണഘടനയുടെ 143- അനുഛേദപ്രകാരം സുപ്രീംകോടതി ഫുള്‍ബെഞ്ചിന്‍റെ പരിഗണനയില്‍ വിഷയം കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ പറഞ്ഞു. ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രമേയം ഐക്യഖണ്ഡേന പാസാക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :