‘ശബരിഗിരി പദ്ധതിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നതോടെ ലോഡ്ഷെഡിംഗ് പിന്‍‌വലിക്കും’

തിരുവനന്തപുരം| Last Modified ചൊവ്വ, 10 ജൂണ്‍ 2014 (10:27 IST)
ശബരിഗിരി പദ്ധതിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നതോടെ ലോഡ്ഷെഡിംഗ് പിന്‍വലിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

ഈ മാസം 25 ഓടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായേക്കും. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബര്‍ 30നു മുന്‍പ് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും. അപേക്ഷ നല്‍കിയ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും അതിനു മുന്‍പ് സൌജന്യ വൈദ്യുതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :