സിപിഐയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആര്‍എസ്പി വരേണ്ട: പന്ന്യന്‍

തിരുവനന്തപുരം , പന്ന്യന്‍ രവീന്ദ്രന്‍ , ടിജെ ചന്ദ്രചൂഡന്‍ , സിപിഐ
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 10 ജൂണ്‍ 2014 (17:04 IST)
സിപിഐയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആര്‍എസ്പി വരേണ്ടെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. തോറ്റ് നാടുകടന്ന് നേതൃത്വത്തിലിരിക്കുന്നയാള്‍ താനല്ലെന്നും.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍.എസ്.പി ആണോ പെണോ എന്ന് തിരിച്ചറിയണമെന്നും പന്ന്യന്‍ പറഞ്ഞു. ആര്‍എസ്പി ദേശീയ സെക്രട്ടറി പ്രൊ ടിജെ ചന്ദ്രചൂഡന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആര്‍എസ്പിയെ ഇന്നത്തെ നിലയിലാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും ചന്ദ്രചൂഡനാണ്. വൈദ്യനെ സ്വയം ചകിത്സിക്കൂ എന്നേ പറയാനുള്ളൂ. വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി വ്യക്തമാക്കുന്നില്ലെന്നും പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ആര്‍എസ്പി ലയന സമ്മേളനത്തിനിടെയാണ് പന്ന്യനെ ചന്ദ്രചൂഡന്‍ ശക്തമായി കുറ്റപ്പെടുത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :