കൂട്ട ആത്മഹത്യ: പരാതി ഒത്തുതീര്‍പ്പാക്കിയത് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം| jibin| Last Modified വ്യാഴം, 15 മെയ് 2014 (17:13 IST)
ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കുടുംബം മരിക്കുന്നതിന് മുമ്പ് നല്‍കിയ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കിയത് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിജിപി പത്മകുമാറിനോട് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.

കുടുംബം ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് ഈ പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :