മെഡിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷാഫലം വ്യാഴാഴ്ച

തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 14 മെയ് 2014 (17:57 IST)
സംസ്ഥാന മെഡിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷാഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുന്നത്.

എന്‍ജിനീയറിംഗ് പരീക്ഷ എഴുതിയവരുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി ലഭിച്ച ശേഷം അതുകൂടി ചേര്‍ത്തായിരിക്കും എന്‍ജിനീയറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.

സംസ്ഥാനത്തെ 327 കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ രണ്ടു കേന്ദ്രങ്ങളിലും മുംബൈ, റാഞ്ചി, ദുബായി എന്നിവിടങ്ങളിലെ ഓരോ കേന്ദ്രത്തിലുമായി ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :