ബ്ലേഡ് മാഫിയ: പരാതി ഒതുക്കിയ പൊലീസ് നടപടി അന്വേഷിക്കും

തിരുവനന്തപുരം| Last Modified വ്യാഴം, 15 മെയ് 2014 (16:32 IST)
ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍ ചെയ്ത കുടുംബം നല്‍കിയ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. എഡിജിപി പത്മകുമാറിനോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.

ആത്മഹത്യ ചെയ്ത ബിജുവും കുടുംബവും മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് ഈ പരാതി ഒത്തുതീര്‍പ്പിലാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

തിരുവനന്തപുരം കല്ലയത്ത് കിഴക്കേ മുക്കോല സ്വദേശികളായ മനോഹരന്‍, ഭാര്യ മഹേശ്വരി, മക്കളായ ബിജു, സജു, ബിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു എന്നിവരാണ് മരിച്ചത്. കടം വാങ്ങിയ കോടികള്‍ ഓഹരിവിപണിയില്‍ നഷ്ടമായതിനെതുടര്‍ന്നാണ്
ആത്മഹത്യയെന്നാണ് സംശയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :