അനുബന്ധ വാര്‍ത്തകള്‍
- മെയ് പകുതിയോടെ ഇന്ത്യയില്‍ പ്രതിദിന കൊവിഡ് മരണം 5000 കടക്കുമെന്ന് പഠനം
- പിടിച്ചുനിര്‍ത്താന്‍ സാധിക്കാതെ രോഗവ്യാപനം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്
- ഈ സർക്കാരിനെ നരബലിയ്ക്ക് വിചാരണ ചെയ്യണം, രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ രൂക്ഷവിമർശനവുമായി സ്വര ഭാസ്കർ
- സംസ്ഥാനത്ത് ഇന്ന് 28,447 പേർക്ക് കൊവിഡ്, 27 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78
- പ്രളയ സമയത്തെ സൂപ്പര്‍ ഹീറോ, രക്ഷപ്പെടുത്തിയത് കുരുന്നുജീവന്; ഒടുവില്‍ വിനീത് യാത്രയായി
അമ്മയും കുഞ്ഞും കഴുത്തില്‍ മുറിവേറ്റു മരിച്ച നിലയില്‍
കൊല്ലം: അമ്മയെയും മൂന്നു വയസുള്ള കുഞ്ഞിനേയും കഴിഞ്ഞ ദിവസം കഴുത്തില്‍ മുറിവേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് ഇടക്കുളങ്ങര ബിനു നിവാസില്‍ സുനില്‍ കുമാറിന്റെ ഭാര്യ സൂര്യ (35) മകന് ആദിദേവ് എന്നിവരാണ് മരിച്ചത്.
സുനില്‍ കുമാര്‍ കൊല്ലത്തു കട നടത്തുകയാണ്. സുനില്‍ കുമാറും ഭാര്യയും കുഞ്ഞും മാത്രമാണ് വീട്ടില്‍ താമസം. വെള്ളിയാഴ്ച വൈകിട്ടും അമ്മയെയും കുഞ്ഞിനേയും പുറത്തു കണ്ടിരുന്നതായി അയല്‍ക്കാര്‍ പറയുന്നു.
എന്നാല്‍ സന്ധ്യയ്ക്കു ഇരുവരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും തിരക്കിയപ്പോള്‍ വീട്ടിലെ കതക് അടച്ച നിലയിലായിരുന്നു. തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് ഇരുവരും കഴുത്തില്‍ മുറിവേറ്റു മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.