അനുബന്ധ വാര്‍ത്തകള്‍
- മഞ്ചേരിയില്‍ മൂന്ന് സഹോദരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍
- തിരഞ്ഞെടുപ്പ്: പത്തനംതിട്ട പഞ്ചായത്തുകളില്‍ മത്സരിക്കാന്‍ 2803 സ്ഥാനാര്‍ത്ഥികള്‍
- തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സുകളും ഡിസംബര്‍ 23 വരെ റദ്ദു ചെയ്തു
- കൊല്ലം ജില്ലയില്‍ സ്ഥാനാര്‍ഥികളില്‍ 'ഗീത' മാരുടെ പ്രളയം
- തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 25,33024 വോട്ടര്‍മാര്‍
തേക്കടി വാര്‍ഡ്: വലിപ്പത്തില്‍ മുന്നിലാണെങ്കിലും വോട്ടര്‍മാര്‍ കുറവ്
ഇടുക്കി: ഇടുക്കി ജില്ലയിലെ കുമളി പഞ്ചായത്തിലെ തേക്കടി സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ഡാണ്, എങ്കിലും വോട്ടര്‍മാരുടെ എണ്ണം 830 മാത്രം. ഈ വാര്‍ഡിലാണ് പെരിയാര്‍ വന്യജീവി സങ്കേതം ഉള്‍പ്പെടുന്നതും. ഇതിനൊപ്പം വിദൂരമായ പോളിങ് സ്‌റേഷനുള്ള വിശാലമായ പച്ചക്കാനം എസ്‌റേറ്റുമുള്ളത്.
ഇത് കൂടാതെ പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രവും ഇവിടെയാണ്. ഇവിടെയുള്ള ആകെ വോട്ടര്‍മാരില്‍ 590 പേരും മന്നാക്കുട്ടി ആദിവാസിക്കുടിയില്‍ നിന്നാണ്. മന്നാക്കുടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഉഷയാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ രജനീഷ് സഹദേവനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് ലേക്ക് മാറിവന്നതാണ് രജനീഷ്.