അനുബന്ധ വാര്‍ത്തകള്‍
- തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 25,33024 വോട്ടര്‍മാര്‍
- ഡിഎംകെ സഖ്യത്തിൽ ചേർത്തില്ലെങ്കിൽ തമിഴ്നാട്ടിൽ 30 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി
- തളിപ്പറമ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് എതിരില്ല
- തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് പെരുമാറ്റച്ചട്ടം നിര്‍ബന്ധം
- ശശികലയുടെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് രാം ഗോപാൽ വർമ, റിലീസ് തമിഴ്നാട് തെരഞ്ഞെടുപ്പിന് മുൻപ്
കൊല്ലം ജില്ലയില്‍ സ്ഥാനാര്‍ഥികളില്‍ 'ഗീത' മാരുടെ പ്രളയം
കൊല്ലം: കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ഒരേ വാര്‍ഡുകളിലായി ഈരണ്ട് ഗീതമാരാണ് മത്സരിക്കുന്നത്. പവിത്രേശ്വരം പഞ്ചായത്തിലെ കാരിക്കല്‍ വാര്‍ഡില്‍ രണ്ട് ഗീതമാരുണ്ട് മത്സരിക്കാന്‍.
യു.ഡി.എഫിലെ വിമത സ്ഥാനാര്‍ഥിയായ കെ.ഗീതയും എല്‍.ഡി.എഫിലെ ഗീത ജയകുമാറും ഇവിടെ മത്സരിക്കുന്നുണ്ട്. പേരുകളിലെ സാമ്യം ഗുണം ചെയ്യുമെന്ന് കണ്ടാവാം യു.ഡി.എഫ് വിമത സ്ഥാനാര്‍ത്ഥിയായി കെ.ഗീത മത്സരിക്കുന്നത് എന്നാണു എല്‍.ഡി.എഫുകാര്‍ ആരോപിക്കുന്നത്.
ഇതിനൊപ്പം ജില്ലയിലെ കുളക്കട പഞ്ചായത്തിലെ മൈലംകുളം വാര്‍ഡിലാണ് മറ്റ് രണ്ട് ഗീതമാരുള്ളത്. യു.ഡി.എഫിലെ ഗീതാ സുധാകാരനെ എതിര്‍ക്കുന്നത് എല്‍.ഡി എഫിലെ ടി.ഗീതയാണ്.