1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Theft on bus: gypsies arrested

ബസില്‍ മോഷണം: നാടോടി സംഘം അറസ്റ്റില്‍

ബസ്
തിരക്കുള്ള ബസ്സുകളില്‍ മോഷണം തൊഴിലാക്കിയ നാടോടി സംഘാംഗങ്ങളായ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ കൊട്ടപ്പാളയം സ്വദേശികളായ സുശീല (48), ഇവരുടെ മകള്‍ വസന്തി (25) എന്നിവരാണു പിടിയിലായത്. സംഘത്തിലെ മറ്റുള്ളവരെ പൊലീസ് തിരയുകയാണ്‌. 
 
തിരക്കുള്ള ബസുകളില്‍ കയറി സ്ത്രീകളുടെ ബാഗും ആഭരണങ്ങളും കവരുകയാണ്‌ ഇവരുടെ രീതി. ആലം‍കോട് കാരേറ്റ് റൂട്ടില്‍ ഓടുന്ന ആര്‍.കെ.വി ബസില്‍ വച്ച് വെമ്പായം സ്വദേശിനിയായ സ്ത്രീയുടെ ബാഗില്‍ നിന്ന് പതിനായിരം രൂപ മോഷ്ടിക്കുന്നതിനിടെയാണ്‌ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. 
 
നഗരൂര്‍ ജംഗ്ഷനില്‍ വച്ചു നടന്ന ഈ സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി ഇവരെ പരിശോധിച്ചപ്പോള്‍ 5450 രൂപ കണ്ടെടുത്തു. മോഷണം നടത്തിയാല്‍ അടുത്ത ബസ് സ്റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടുകയാണ്‌ ഇവരുടെ രീതി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.