എ.കെ.ജെ.അയ്യര്‍|
Last Modified ബുധന്‍, 29 ജൂണ്‍ 2022 (17:02 IST)
ആളില്ലാത്ത സമയത്ത് വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ ഉണ്ടായിരുന്ന 83 പവന്റെ സ്വര്‍ണ്ണാഭരണവും ഒന്നര കിലോ വേലിയും കവര്‍ന്നു. നാഗര്‍കോവിലില്‍ കോട്ടാര്‍ വടലിവിളയിലെ വീട്ടിലാണ് മോഷണം നടന്നത്.
സ്വകാര്യ മണല്‍ കമ്പനി മാനേജരായ ആണ്ടേശ്വരനും കുടുംബവും ചെന്നൈയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം വീട്ടിലെ നായ്ക്ക് ആഹാരം നല്‍കാന്‍ വന്ന അയല്‍ക്കാരനാണ് വാതില്‍ തുറന്നുകിടക്കുന്നത് കണ്ടതും പോലീസിനെ വിവരം അറിയിച്ചതും.
കോട്ടാര്‍ ഡി.എസ്.പി നവീന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവര്‍ച്ചക്കാര്‍ വീട്ടിലെ സി.സി.ടി.വി നശിപ്പിച്ചിരുന്നു.