എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (14:31 IST)
കൊട്ടാരക്കര: ബസിൽ നിന്നിറങ്ങുന്നതിനിടെ വയോധികയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന പഴ്സ് കവർന്ന തമിഴ്‌നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്വദേശിനികളായ ശെൽവി (32), പ്രിയ (30) എന്നിവരാണ് 14000 രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെ
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലായിരുന്നു സംഭവം. അമ്പലത്തുംകാല വഴികോണത്ത് വിളയിൽ വീട്ടിൽ റോസമ്മയുടെ പാഴ്‌സാണ് മോഷ്ടിച്ചത്. പുനലൂരുള്ള ബാങ്കിൽ പണം അടയ്ക്കാനായി പോവുകയായിരുന്നു ഇവർ.
ബസ് സ്റ്റാന്റിൽ ഇറങ്ങുന്നതിനിടെ മറ്റൊരു സ്ത്രീ ഇവരുടെ ബാഗ്
തുറക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ മോഷ്ടാക്കൾ കടന്നു കളഞ്ഞെങ്കിലും യാത്രക്കാർ നൽകിയ വിവരം വച്ച് സ്റ്റാന്റിൽ ഉണ്ടായിരുന്ന പിങ്ക് പോലീസ് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയായിരുന്നു.