വാഹനം വിൽപ്പന നടത്തിയവർ തന്നെ പിന്നീട് മോഷ്ടിച്ച് പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (19:45 IST)
: വാഹനം വിൽപ്പന നടത്തിയവർ തന്നെ പിന്നീട് മോഷ്ടിച്ച് പിടിയിലായി. ഇതുമായി ബന്ധപ്പെട്ടു പൂച്ചാക്കൽ പാണാവള്ളി തൃച്ചാറ്റുകുളം വടക്കേ വേലിത്തറ വീട്ടിൽ അനസ് (38), പൂച്ചാക്കൽ സൈനബ മൻസിലിൽ നിഹാസ് (21) എന്നിവരാണ് പൂച്ചാക്കൽ പോലീസിന്റെ പിടിയിലായത്.

കൊല്ലം സ്വദേശിനിയായ വീട്ടമ്മ ചേർത്തല ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. പരാതിക്കാരിയായ വീട്ടമ്മയ്ക്ക് രണ്ടേമുക്കാൽ ലക്ഷം രൂപയ്ക്ക് വാഹനം വിൽപ്പന നടത്തി. എന്നാൽ നാല് ദിവസങ്ങൾക്ക് ശേഷം ഇവരുടെ വീട്ടിൽ നിന്ന് വാഹനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച വില്പന നടത്തിയവർ തന്നെ മോഷ്ടിക്കുകയും ചെയ്തു.

അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യും എന്നാണറിയുന്നത്. ചേർത്തല ഡി.വൈ.എസ്.പി ടി.ബി.വിജയൻറെ നിർദ്ദേശത്തെ തുടർന്ന് പൂച്ചാക്കൽ സി.ഐ അജയ് മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :