ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് പതിവായി ബൈക്ക് മോഷ്ടിക്കുന്നയാള്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (12:49 IST)
പാലക്കാട് ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് പതിവായി ബൈക്ക് മോഷ്ടിക്കുന്നയാള്‍ പിടിയില്‍. പൊള്ളാച്ചി സ്വേദേശിയായ മുഹമ്മദ് ഫൈസലെന്ന 32കാരനാണ് പിടിയിലായത്. ടൗണ്‍ സൗത്ത് പൊലീസാണ് അറസ്റ്റുചെയ്തത്.

നെന്മാറ സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :