പാഠപുസ്തകം എപ്പോള്‍ കിട്ടും? ഗൂഗിള്‍ പറഞ്ഞു.. നോക്കിയിരുന്നോ, ഇപ്പോ കിട്ടും..!

കൊച്ചി| VISHNU N L| Last Modified വെള്ളി, 10 ജൂലൈ 2015 (18:14 IST)
കേരളത്തിലെ സ്‌കൂളുകളിൽ പാഠപുസ്തക വിതരണം തടസപ്പെട്ടത് വാര്‍ത്തയും വിവാദവും ഹര്‍ത്താലുമൊക്കെയായി പൊടിപൊടിക്കുമ്പോള്‍ ഓണലൈന്‍ ലോകം വിദ്യാഭ്യാസ മന്ത്രിയെ ട്രോളുകളില്‍ കൂടി നിര്‍ത്തിപ്പൊരിക്കുകയാണ്. അതിനിടെയില്‍ എട്ടിന്റെ പണിയുമായി ഗൂഗിളും രംഗത്ത്.

പാഠ പുസ്തകം എപ്പോ കിട്ടും എന്ന് ഗൂഗിളില്‍ ചോദിച്ചാല്‍ തരുന്ന മറുപടി കണ്ടാല്‍ ആരായാലും ഞെട്ടിപ്പോകും ആദ്യ രണ്ടു സെര്‍ച്ച് റിസള്‍ട്ടുകളും പറയുന്നത് നോക്കിയിരുന്നോ, ഇപ്പോ കിട്ടും എന്നാണ്. പാഠപുസ്തകം ലഭിക്കാതെ നിരാശരായി സർക്കാരിനെ പഴിക്കുന്നവർ ഇതു കൂടി കാണുമ്പോൾ എന്തായിരിക്കും പ്രതികരണമെന്ന് പറയേണ്ടതില്ലല്ലോ.

nolliirunnoippokittum.com എന്ന വെബ്‌സൈറ്റിലേക്കാണ് രണ്ടാമത്തെ റിസള്‍ട്ട് നയിക്കുന്നത്. കാര്യമായി ഒന്നുമില്ലെങ്കിലും 722 ഫേസ്ബുക്ക് ലൈക്കുകളും നിരവധി കമന്റുകളും സൈറ്റിന് ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :