തിരുവനന്തപുരം|
Last Modified വെള്ളി, 29 മെയ് 2015 (17:06 IST)
തലസ്ഥാന നഗരിയില്‍ നിന്ന് കന്യാകുമാരിയിലേക്ക് കടത്തിക്കൊണ്ടുവന്ന പഞ്ചലോഹ വിഗ്രഹം പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലക്കാരായ മൂന്നു പേരെ കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തു. ആറു കിലോയോളം തൂക്കം വരുന്ന ഗണേശ വിഗ്രഹമാണു കടത്താന്‍ ശ്രമിച്ചത്.
തിരുവനന്തപുരം മുട്ടത്തറ ശ്രീവരാഹം കണ്ണന്‍ (30), കാരക്കോണം പുല്ലാന്തേരി ബിജു (39), കാഞ്ഞിരമ്പാറ വി.കെ.പി നഗര്‍ സ്വദേശി പ്രഭാകരന്‍ (48) എന്നിവരാണ് പൊലീസ് വലയിലായത്. തമിഴ്നാട്ടിലേക്ക് വിഗ്രഹവുമായി സംഘം എത്തുന്നുണ്ട് എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മണിവര്‍ണ്ണന്‍റെ നിര്‍ദ്ദേശമനുസരിച്ച് നടത്തിയ വാഹന പരിശോധനയിലാണിവര്‍ പിടിയിലായത്.
വിവേകാനന്ദപുരത്തു വച്ചായിരുന്നു ഇവര്‍ പിടിയിലായത്. നാഗര്‍കോവിലിനടുത്ത് ആശാരിപള്ളത്തെ ഒരാള്‍ക്ക് നല്‍കാനാണിവര്‍ വിഗ്രഹവുമായി എത്തിയത് എന്ന് പൊലീസ് പറഞ്ഞു. ഇയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.