1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. youth arrested in tvm

യുവതിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

അറസ്റ്റ്
യുവതിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പിടികൂടി. പേട്ട സ്വദേശി അരുണാണ് പിടിയിലായത്. പേട്ട കാര്‍ത്തിക തിയേറ്ററിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം ക്‌ളാസ് കഴിഞ്ഞ് തിരികെ പോകുകയായിരുന്ന യുവതി അടുത്തെത്തിയപ്പോള്‍ ഇയാള്‍ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിനൊപ്പം വന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പേരു സഹിതമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു