തിരുവനന്തപുരം|
Last Modified വെള്ളി, 29 മെയ് 2015 (17:05 IST)
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ മധുവനി മെഹനാസ്‍പുര്‍ റാംപട്ടി നബ്ധോലി ധാനരാജ് നഗര്‍ സ്വദേശ് വിപിന്‍ പാണ്ഡേ എന്ന 24 കാരനാണു പേട്ട പൊലീസിന്‍റെ വലയിലായത്.
ബിഹാര്‍ സ്വദേശിയായ ഇയാള്‍ പഞ്ചാബ് സ്വദേശിയാണെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രി ജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി ഹര്യാനയിലേക്ക് കൂട്ടിക്കൊണ്ടുപോയാണു പീഡിപ്പിച്ചത്. ഇയാളുടെ തനിനിറം അറിഞ്ഞ യുവതി രക്ഷപ്പെട്ട് നാട്ടിലെത്തി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയാണുണ്ടായത്.
സിറ്റി പൊലീസ് കമ്മീഷണര്‍ വെങ്കിടേശ് ഹര്യാന പൊലീസുമായി ബന്ധപ്പെടുകയും പേട്ട പൊലീസ് എസ്.ഐ സി.എസ്.സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഹര്യാനയിലെത്തി പ്രതിയെ പിടികൂടുകയുമാണുണ്ടായത്.