നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 4 മാര്‍ച്ച് 2023 (12:20 IST)
നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. നെയ്യാറ്റിന്‍കര ഇരുമ്പിലാണ് സംഭവം. വീട്ടുപയോഗ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിക്കാണ് അതിക്രമം നേരിടേണ്ടി വന്നത്.

വയനാട് സ്വദേശിയായ പെണ്‍കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ പെണ്‍കുട്ടി നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :