അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി; ചൂടുകൂടുതല്‍ വടക്കന്‍ കേരളത്തില്‍
- നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിക്ക് സാധ്യത; സസ്പെന്‍ഷനോ പിഴയോ !
- Gold Rate Kerala: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു
- ഊണിന് അഞ്ച് രൂപ വരെ കൂട്ടി, ബിരിയാണിക്കും പൊള്ളും; പാചകവാതകവില വര്‍ധനവ് ഇരുട്ടടിയാകുന്നു
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം: ജില്ലാകളക്ടര്‍ വിശദീകരണം തേടി
ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം ഉണ്ടായതിനെക്കുറിച്ച് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോട് വിശദ റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കുറച്ചുദിവസം തീ പുകഞ്ഞുകൊണ്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുവാനും കോര്‍പറേഷന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ രണ്ടു ഫയര്‍ യൂണിറ്റുകളാണ് പുകഞ്ഞുകൊണ്ടിരിക്കുന്ന തീ അണയ്ക്കുന്നതിന് രംഗത്തുള്ളത്. ഫയര്‍ യുണിറ്റുകള്‍ക്ക് ആവശ്യമായ എല്ലാ സഹായവും കോര്‍പറേഷന്‍ നല്‍കും. വ്യാഴാഴ്ച്ച(മാര്‍ച്ച് 2) വൈകിട്ടാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായത്.