1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Teleprompter for cm and ministers

ഇനി കടലാസ് നോക്കി വായിക്കേണ്ട, മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കുമായി ടെലി പ്രോംപ്‌റ്റർ വാങ്ങുന്നു

മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേണ്ടി സർക്കാർ ടെലി പ്രോംപ്‌റ്റർ വാങ്ങുന്നു. പ്രോംപ്‌റ്റർ വാങ്ങാനായി പിആർഡിക്ക് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.
 
6.26 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതോടെ പേപ്പർ നോക്കിയുള്ള വായന ഒഴിവാകും. പിആർ ചേംബറിലാകും പ്രോംപ്‌റ്റർ സ്ഥാപിക്കുക. നിലവിൽ വാർത്താസമ്മേളനങ്ങളും മറ്റും നടത്തുമ്പോൾ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സർക്കാർ തീരുമാനം പേപ്പരിൽ നോക്കി വായിക്കുകയാണ് ചെയ്യുന്ന‌ത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ശസ്‌ത്രക്രിയ വിജയം, നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും