സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടപ്പാക്കിയ ആൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (19:14 IST)
മലപ്പുറം: മലപ്പുറം ജില്ലയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടപ്പാക്കിയ ആൾ പിടിയിലായി. മഞ്ചേരി പൂക്കൊളത്തൂർ പുറക്കാട് സ്വദേശി തയ്യിൽ ഹുസ്സൈൻ (31) ആണ് അറസ്റ്റിലായത്.

കൊളത്തൂർ കുരുപ്പത്താൽ ടൗണിനടുത്തതാണ് വാടക മുറിയിൽ ഇയാൾ ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചത്. ഹോട്ടൽ തൊഴിലാളികൾക്ക് താമസിക്കാൻ എന്ന പേരിലായിരുന്നു ഇയാൾ മുറിയെടുത്ത് ഒരു മാസത്തിലേറെയായി സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിവന്നത്.

ഇന്റർനാഷണൽ കോളുകൾ റൂട്ടർ ഡിവൈസ് ഫിറ്റ് ചെയ്ത ശേഷം ലോക്കൽ കോളുകളാക്കി മാറ്റുന്ന ഉപകരണവും പിടിച്ചെടുത്തു. ഇതിനൊപ്പം ഉപകരണങ്ങളും പിടികൂടി. ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :