ഇടുക്കി മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (19:11 IST)
ഇടുക്കി മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് റോഡുകളിലെ തടസ്സങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നുണ്ട്. ദേശീയ പാതകളിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ എന്‍. എച്ച് വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് അടിയന്തിരമായി പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

രാത്രിയാത്രാ നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള്‍ റൂമുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫയര്‍ & റസ്‌ക്യൂ ഫോഴ്‌സിന്റെ എട്ട് ഓഫീസുകളിലായി 140 പേരോളം സേവനം ചെയ്യുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് വനംവകുപ്പ്, എക്‌സൈസ് വകുപ്പുകളിലെ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ലഭിക്കാനാവുമോ എന്ന് പരിശോധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :