ബാലികയെ പീഡിപ്പിച്ച മദ്രസാ ആദ്ധ്യാപകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 18 മെയ് 2022 (16:52 IST)
പെരിന്തൽമണ്ണ: പത്തുവയസുള്ള ബാലികയ്‌ക്കെതിരെയുള്ള പീഡനത്തിന് മദ്രസാ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. താഴേക്കാട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിക് എന്ന മുപ്പത്തെട്ടുകാരനെ എസ്.ഐ സി.കെ.നൗഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.

2018 മെയ് മാസത്തിൽ പ്രതിയുടെ വീട്ടിൽ മദ്രസാ പതനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെൺകുട്ടി താമസിച്ചുവരവേ പല ദിവസങ്ങളിലായി ഇയാൾ പീഡിപ്പിച്ചു എന്നാണു കേസ്.
പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരിയെയും ഇയാൾ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതാണ് ഇയാളെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :