വാഹനാപകടത്തിൽ യുവാവ് മരിച്ചു : നിർത്താതെ പോയ വാഹനത്തെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (16:02 IST)
: കഴിഞ്ഞ പതിമൂന്നാം തീയതി നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചത് അറിഞ്ഞെങ്കിലും നിർത്താതെ പോയ ഇടിച്ച വാഹനത്തെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി. പെരിന്തൽമണ്ണ കോളനിപ്പടി
സ്വദേശിയായ മമ്പാടൻ മുഹമ്മദലി എന്ന 20 കാരന് കാഞ്ഞിരപ്പടിയ്ക്ക് അടുത്ത് നടന്ന അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു.

തമിഴ്‌നാട് സ്വദേശി ശങ്കർ ഗണേഷ് എന്നയാൾ ഓടിച്ചിരുന്ന മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാനാണ് മമ്പാടൻ മുഹമ്മദലി ഓടിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. മുഹമ്മദലി ആശുപത്രിയിൽ ചികിത്സായിലിരിക്കെ ഞായറാഴ്ച മരിച്ചു. എന്നാൽ അപകട സമയത്തു വാനിന്റെ ചില ഭാഗങ്ങൾ പൊട്ടി വീണത് കണ്ടെത്തി പോലീസ് അന്വേഷണം നടത്തി.

പോലീസ് നടത്തിയ അന്വേഷണത്തിൽ പിക്കപ്പ് വാൻ തമിഴ്‍നാട്ടിൽ നിന്ന് കണ്ടെത്തി. ഈ സമയം വണ്ടിയുടെ പൊട്ടിയ ഭാഗം റിപ്പയർ ചെയ്തതായും കണ്ടെത്തി. ഇതിന്റെ ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് അപകട സമയത്ത്തത് ശങ്കർ ഗണേശൻ വണ്ടി ഓടിച്ചിരുന്നതെന്ന് മനസ്സിലായതും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :