ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ വീഡീയോ ഓണാക്കാന്‍ ആവശ്യപ്പെട്ട് അധ്യാപിക; ഓരോരുത്തരോടും സംസാരിച്ച ശേഷം കുഴഞ്ഞുവീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (12:22 IST)
ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ വീഡീയോ ഓണാക്കാന്‍ ആവശ്യപ്പെട്ട ഓരോരുത്തരോടും സംസാരിച്ച ശേഷം കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫയര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക സി മാധവി (47) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക് പഠിപ്പിക്കുകയായിരുന്നു അധ്യാപിക.

പിന്നീട് എല്ലാവരേയും കാണണമെന്ന് ആവശ്യപ്പെട്ട് എല്ലാരോടും വീഡിയോ കോള്‍ ഓണ്‍ ആക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു ശേഷം ശാരീരിക ബുദ്ധിമുട്ടുണ്ടെന്നുപറഞ്ഞ് ക്ലാസു നിര്‍ത്തുകയായിരുന്നു. പിന്നാലെയാണ് കുഴഞ്ഞുവീണ് മരിച്ചത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ടീച്ചര്‍. സഹോദരന്റെ മകന്‍ വരുമ്പോള്‍ നിലത്ത് കുഴഞ്ഞുവീണ് കിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :