രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 14,348 പേര്‍ക്ക്; മരണം 805

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (11:32 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 14,348 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ 13,198 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 805 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,42,46,157 ആയി.

നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത് 1,61,334 പേരാണ്. രോഗം മൂലം ഇതുവരെ 4,57,191 പേര്‍ മരണപ്പെട്ടിട്ടുണ്ട്. അതേസമയം 1,04,82,00,966 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :