1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Tamilnadu lockdown news

തമിഴ്‌നാട്ടിൽ പുതിയ നിയന്ത്രണങ്ങൾ, സമ്പൂർണ ലോക്ക് ഡൗണിന് സമാനമായ സ്ഥിതി

Tamilnadu
തിങ്കളാഴ്ച മുതല്‍ തമിഴ്‌നാട്ടിൽ പുതിയ നിയന്ത്രണങ്ങൾ. സമ്പൂർണ ലോക്ക് ഡൗണിന് സമാനമായ സ്ഥിതിയാണ് നിലനിൽക്കുന്നത്. തിങ്കളാഴ്ചമുതല്‍ ആരാധനാലയങ്ങള്‍, ബ്യൂട്ടിപാര്‍ലറുകള്‍, സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവ അടച്ചിടും. ഹോട്ടല്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ പാഴ്‌സല്‍ ആഹാരം മാത്രമേ അനുവദിക്കുകയുള്ളു. വിവാഹ ചടങ്ങുകള്‍ക്ക് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാം.
 
അതേസമയം കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഈ പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ 14ദിവസം ക്വാറന്റൈനും നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് നിലവില്‍ ഞായറാഴ്ച മുഴുവന്‍ സമയം കര്‍ഫ്യു ആണ്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
"ഇന്ത്യയ്‌ക്ക് ശ്വാസം മുട്ടുന്നു" ഓക്‌സിജൻ ക്ഷാമത്തിൽ ഡൽഹിയിലും പഞ്ചാബിലും 31 മരണം