1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. tamilnadu covid cases

ചെന്നൈയിലെ ജയിലില്‍ 30 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Covid
ചെന്നൈയിലെ പുഴല്‍ ജയിലില്‍ 30 തടവുപുള്ളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ ജയിലിലെ ഐസൊലേഷനിലാണ്. അതേസമയം ഇന്നലെ കൊവിഡ് രോഗം മൂലം ഒന്‍പതുപേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ജീവന്‍ നഷ്ടമായത്. നിലവില്‍ ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
 
ഇന്നലെ തമിഴനാട്ടില്‍ സ്ഥിരീകരിച്ച 874 കൊവിഡ് കേസുകളില്‍ 618കേസും ചെന്നൈ നഗരത്തില്‍ നിന്നുള്ളതാണ്. തുടര്‍ച്ചയായി മൂന്നുദിവസങ്ങളിലായി 800ലധികം കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
അടുത്ത ലേഖനം
വെയിലടിച്ചാല്‍ സാനിറ്റൈസര്‍ പൊട്ടിത്തെറിക്കുമോ!