മണ്ണിടിച്ചിൽ; താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു

Sumeesh| Last Modified ഞായര്‍, 22 ജൂലൈ 2018 (16:31 IST)
മണ്ണിടിഞ്ഞ് അപകടാ‍വസ്ഥയിലായതിനെ തുടർന്ന് വയനാട് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയില്‍ ആയതിനാലാണ് ഇത് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കാൻ തിരുമാനിച്ചത്.

നേരത്തെ ഗതാഗത നിയന്ത്രണമാത്രമാണ് ഏർപ്പെടുത്തിയിരുന്നത് എങ്കിലും വാഹനങ്ങൾ കടത്തി വിടുന്നത് അപകടകരമാണെന്ന് കണ്ടെത്തിറ്റതിനെ തുടർന്ന് നിയന്ത്രണം പൂർണമാക്കുകയായിരുന്നു. കെ എസ് ആർ ടി സി കോഴിക്കോട് നിന്നും വയനാറ്റ് നിന്നും ചിപ്ലിപ്പാറ വരെ സർവീസ് നടത്തും.

മറ്റു വാഹനങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വയനാട് ചുരത്തിലൂടെ സഞ്ചരിക്കരുത് എന്ന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ചർക്കുവാഹനങ്ങളെ കുറ്റ്യാടി വഴി തിരിച്ചു വിടുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :