പുകവലി നിർത്താൻ ആവശ്യപ്പെട്ട സഹോദരനെ ശ്വാസംമുട്ടിച്ച് കൊന്നു

Sumeesh| Last Modified ഞായര്‍, 22 ജൂലൈ 2018 (15:50 IST)
ഡൽഹി: പുകവിൽ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട ദേഷ്യത്തിന് സ്വന്തം സഹോദരനെ ശ്വാസംമുട്ടിച്ച് കൊന്നു. ഡഹിയിലെ ആനന്ദ് പർബട്ട് സ്വദേശിയായ ശിശുപാൽ കുമറാണ് സ്വന്തം സഹോദരനായ സത്യദേവിനെ ശ്വാസം‌മുട്ടിച്ചു കൊന്നത്.

മദ്യപാനത്തെയും പുകവലിയ്ര്യും ചൊല്ലി ഇരുവരും തമ്മിൽ എപ്പോഴും വഴക്കുണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ബുധനാഴ്ച ശിശുപാൽ പുകവലിക്കുന്നത് കണ്ട സഹോദരൻ ശാസിച്ചിരുന്നു. ഇത് പിന്നീട് വാക്കു തർക്കത്തിലേക്ക് നീങ്ങി. ഇതിനിടെ ഷൂലേയ്സ് ഉപയോഗിച്ച് ശിശുപാൽ കുമാർ സഹോദരന്റെ കഴുത്തിൽ ചുട്ടി കൊലപ്പെടുത്തുകയായിരുന്നു.

സഹോദരൻ മരിച്ചതായി ഉറപ്പുവരുത്തിയ ശേഷം ഇയാൾ സത്യദേവിനെ ആശുപത്രിയിലെത്തിച്ചു. പിന്നിട് വീട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തു. സ്വാഭവിക മരണം എന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത് എന്നാൽ. സംശയം തോന്നിയ ഡോക്ടർ പൊലീസിൽ വിവരമറിയിച്ചതോടെയാണ് കൊലപാതകം പുറത്തുവന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :