Sumeesh|
Last Modified ഞായര്‍, 22 ജൂലൈ 2018 (14:15 IST)
വാഹനങ്ങൾക്ക് വീണ്ടും വില വർധിപ്പിക്കാൻ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ
ടാറ്റ തീരുമാനിച്ചു. 2.2 ശതമാനം വരെ വാഹനങ്ങൾക്ക് വില വർധിപ്പിക്കാനാണ് കമ്പനി തിരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ വില വർധനവ് നിലവിൽ വരും.
ഇതോടെ നാനോ മുതൽ ഹെക്സ് വരെയുള്ള വാഹനങ്ങൾക്ക് 35,000 രൂപയുടെ വരെ വർധനവ്
ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിർമ്മാണ വസ്തുക്കളുടെ വില വർധിക്കുന്നതും മാറിയ വിപണിയിൽ മാറ്റങ്ങളുമാണ്
വില വർധിപ്പിക്കാൻ കാരണം എന്നാണ് കമ്പനി അധികൃതർ പറയുന്നത്.
ഊവർഷം മുന്നാം തവണയാണ് ടാറ്റ വാഹനങ്ങൾക്ക് വില വർധിപ്പിക്കുന്നത്. മുൻപ് ഏപ്രിലിലും, ജനുവരിയിലും കമ്പനി വാഹനങ്ങൾക്ക് വില വർധിപ്പിച്ചിരുന്നു.