ബോളിവുഡിലേക്ക് ചേക്കേറാൻ ഒരുങ്ങി അമല പൊൾ

Sumeesh| Last Modified ഞായര്‍, 22 ജൂലൈ 2018 (14:35 IST)
തെന്നിന്ത്യയിൽ നിന്നും നടി അമല പോള്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാലിന്റെ നായികയായാണ് അമല പോളിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.

നേരത്തെയും ബോളിവുഡിൽ നിന്നും അവസരങ്ങൾ വന്നിരുന്നെങ്കിലും അവർക്ക് അറിയേണ്ടിയിരുന്നത് ബികിനിയിൽ അഭിനയിക്കുമോ എന്നായിരുന്നു. എന്നാൽ നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് താൻ കാത്തിരുന്നത് എന്ന് അമലപോൾ പറയുന്നു.

ഒരു പഞ്ചാബി പെൺക്കുട്ടിയുടെ വേഷമാണ് ചിത്രത്തിൽ അമല പൊൾ അവതരിപ്പിക്കുക. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഹിമാലയത്തിലാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. റൊമാൻസിനു പ്രാധാന്യമുള്ള ഒരു ത്രില്ലറാണ് ചിത്രംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :