പതിനഞ്ചുകാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Sumeesh| Last Modified ഞായര്‍, 22 ജൂലൈ 2018 (12:58 IST)
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു‍. കഴിഞ്ഞ ജനുവരി മുതൽ ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. പീഡനദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതോടെ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

പരാതി ലഭിച്ച ഉടൻ തന്നെ ശനിയാഴ്ച പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :