സിദ്ദിഖിനെ കുറ്റപ്പെടുത്തിയ ബിന്ദു കൃഷ്‌ണയെ വിമര്‍ശിച്ച് സിദ്ദിഖ്‌ അനുകൂലികള്‍ ഫേസ്‌ബുക്കില്‍

ടി സിദ്ദിഖ് വിഷയം , ഫേസ്‌ബുക്ക് , ബിന്ദു കൃഷ്‌ണ
തിരുവനന്തപുരം| jibin| Last Updated: ഞായര്‍, 24 മെയ് 2015 (15:40 IST)
ടി സിദ്ദിഖിനെ വിമര്‍ശിച്ച് ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ട ബിന്ദു കൃഷ്‌ണയെ രൂഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിദ്ദിഖ്‌ അനുകൂലികളായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രംഗത്ത്‌. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ വിഷയം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ മൗനം പാലിച്ച ബിന്ദു കൃഷ്‌ണ സിദ്ദിഖ്‌ വിഷയത്തില്‍ പ്രതികരിച്ചതിന്റെ ഉദ്ദേശം ഗ്രൂപ്പ്‌ കളി മാത്രമാണ്‌. ഗ്രൂപ്പ്‌ കളിക്കാന്‍ ഒരു അവസരം കിട്ടിയപ്പോള്‍ ബിന്ദു കൃഷ്‌ണ ഉറക്കത്തില്‍ നിന്ന്‌ എഴുന്നേറ്റു വന്നുവെന്നാണ്‌ ചിലരുടെ പരിഹാസം. സിദ്ദിഖിനെ അറിയുന്നവര്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ വിശ്വസിക്കില്ലെന്നും സിദ്ദിഖ്‌ അനുകൂലികള്‍ കൂട്ടിച്ചേര്‍ത്തു.

ബിന്ദു കൃഷ്‌ണയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:

ഇന്ന് രാത്രി ന്യുസ് അവർ കണ്ട് ഒരു പാട് സങ്കടമുണ്ടായി. എന്താണ് സിദ്ദിഖ് താങ്കളി ങ്ങനെ? സിദ്ദിഖിനെ പ്പോലെ ഊർജ്ജ്വസ്വലനായ ഒരു പൊതു പ്രവർത്തകനെക്കുറിച്ച് ഈ നാടിന് ഒത്തിരി പ്രതീക്ഷകളുണ്ടായിരുന്നു എന്നത് നിങ്ങൾ തിരിച്ചറിഞ്ഞില്ലേ? വ്യകതിജീവിതത്തിലും പൊതു ജീവിതത്തിലും സ്ഫടിക ശുദ്ധിയുള്ള നമ്മുടെ നേതാക്കളെ മാത്യകയാക്കിയല്ലേ നമ്മുടെ തലമുറ വളർന്നുവന്നത്. എന്നിട്ടുമെന്തേ സിദ്ദിഖ് ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതായ കുടുംബം നിങ്ങൾ എറിഞ്ഞുടച്ചത്?

ഒരു തെറ്റും ചെയ്യാതെ പൊതുപ്രവർത്തകർ ആയതു കൊണ്ടു മാത്രം നമ്മളൊക്കെ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും ആ ക്രമിക്കപ്പെടുകയും ചെയ്യുബോഴും യാതൊരു പരിഭവുമില്ലാതെ സ്വന്തം കർമ്മങ്ങൾ ചെയ്യുന്നവരല്ലേ നമ്മൾ. പിന്നെന്തിനാണ് സ്വന്തം പ്രിയതമയേയും ( സ്നേഹിച്ച് വിവാഹം കഴിച്ച വരല്ലേ നിങ്ങൾ) പൊന്നുമക്കളേയും പെരുവഴിയിൽ തനിച്ചാക്കി പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ പോയത്? അവിടേയും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്ക് ഉപ്പയെ നഷ്ടപ്പെടുത്തിയില്ലേ. പ്രിയസഹോദരാ എന്ത് നേടി നിങ്ങൾ ? നൈമിഷിക സുഖങ്ങൾക്കപ്പുറം കുടുംബ ബന്ധങളുടെ ഇഴയടുപ്പങ്ങൾക്കല്ലേ നമ്മൾ നമ്മളെ സമർപ്പിക്കേണ്ടത്?

നമ്മുടെ പാർട്ടിയിൽ പോലും ഒരു പാട് അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ നമ്മൾ അഭിപ്രായസമന്വയത്തിലെത്തി മുന്നോട്ട് പോകുന്നു വല്ലോ.എന്നിട്ടുമെന്തേ ആ പൊന്നുമക്കൾക്കു വേണ്ടി ഒന്നും സഹിക്കാൻ തയ്യാറാകാഞ്ഞത്? പിന്നെങ്ങനെയാണ് താങ്കൾ പൊതു ക്കാര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത്? നസീമയുമായി പിരിഞ്ഞതിന് ശേഷമുള്ള ഓരോ സംഭവങ്ങളും താങ്കൾ ക്കു മാത്രമല്ല പാർട്ടിക്കും നാണക്കേടുണ്ടാക്കി. ഇനിയെങ്കിലും ഇതൊന്നവസാനിപ്പിക്കു.. പ്ലീസ്....




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :