നാനോ കാറിന്റെ പുറകിലിടിച്ചു, ഹോണ്ട സിറ്റിയുടെ മുൻഭാഗം തവിടുപൊടി, വീഡിയോ വൈറൽ !
വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 11 ജൂലൈ 2020 (12:04 IST)
നാനോ കാറിനെ ബലമില്ലാത്ത വെറും തകരപ്പാട്ട എന്ന് കളിയാക്കുന്നവർ നിരവധിയാണ് എന്നാൽ അങ്ങനെ പുച്ചിച്ച് തള്ളാൻ വരട്ടെ. നാനോ കാറിന്റെ പിറകിൽ ഇടിച്ചതിനെ തുടർന്ന് മുൻഭാഗം തകർന്ന ഹോണ്ട സിറ്റിയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. നാനോ കാറിന്റെ പിറകിലാവട്ടെ ഇടിച്ചതിനെ വലിയ പരിക്കൊന്നുമില്ല .
വേഗത്തിലെത്തിയ ഹോണ്ട സിറ്റി കാർ നാനോയുടെ പിന്നിൽ ഇടിയ്ക്കുകയായിരുന്നു. ഇതോടെ നാനോ കാർ മുന്നിൽ ഉണ്ടായിരുന്ന ഹോണ്ട്ടിയിൽ ചെന്ന് ഇടിച്ചു. എന്നാൽ ഒയിടികൊണ്ട് സിറ്റിയുടെ മുൻഭാഗം ആകെ താകർന്നു. നാനോ കാറിന്റെ പിന്നിലെ നമ്പർ പ്ലേറ്റ് വളഞ്ഞതും ബൊഡി അല്പം ഉള്ളിലേക്ക് അമർന്നതും ഒഴിച്ചാൽ നാനോയ്ക്ക് കാര്യമയ പരുക്കന്നുമില്ല. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമാണ്.