അനുബന്ധ വാര്‍ത്തകള്‍
- കൂട്ടാളികൾക്ക് കൊവിഡ്; വികാസിന്റെ ശ്രവം പരിശോധനയ്ക്ക് അയച്ചു, തുടർനടപടി ഫലം വന്നശേഷം
- ആറുമാസത്തിനിടെ ഏഴുതവണ സ്വർണം കടത്തി, മുഖ്യ കണ്ണി സന്ദീപെന്ന് കസ്റ്റംസ്
- പൂന്തുറയില്‍ കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
- അന്വേഷണത്തിന് ഐടി വകുപ്പിലെ സിസിടിവി ദൃശ്യങ്ങളാവശ്യപ്പെട്ട് കസ്റ്റംസ്
- സ്വർണ്ണക്കടത്ത് കേസ്: സ്വപ്നാ സുരേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകി
എം ശിവശങ്കരന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കരന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ പരിശോധന.സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റില്‍ ഇന്നലെയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ശിവശങ്കറിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് എത്തി പരിശോധന നടന്നതായി സെക്യൂരിറ്റി ജീവനക്കാരൻ വെളിപ്പെടുത്തി.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഇവിടെ എത്തി ചര്‍ച്ച നടത്തിയതായി അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.അതേസമയം വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ പ്രതികരണം.