സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 11 ജൂണ്‍ 2022 (21:17 IST)
മുഖ്യമന്ത്രിക്കെതിരെ താന്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്‌ന സുരേഷ്. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് ഇതുവരെ കേസെടുക്കുന്നില്ലെന്നും സ്വപ്ന ചോദിച്ചു. തന്റെ അഭിഭാഷകനെതിരെ കേസെടുത്തെന്നും ഇപ്പോഴും എന്തിനാണ് തന്നെ ഉപദ്രവിക്കന്നതെന്നും അവര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ചോദിച്ചു. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് കിരണ്‍ നേരത്തേ പറഞ്ഞിരുന്നു. അതിപ്പോള്‍ സത്യമായെന്നും സ്വപ്‌ന പറഞ്ഞു.
സ്വപ്‌നയുടെ അഭിഭാഷകന്‍ കൃഷ്ണ രാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തൃശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി ആര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇതോടെ തനിക്ക് അഭിഭാഷകനില്ലാതായെന്നും സ്വപ്‌ന പറഞ്ഞു.