5രൂപയ്ക്ക് യാത്ര: പുതിയ പ്രഖ്യാപനവുമായി കൊച്ചി മെട്രോ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ജൂണ്‍ 2022 (19:06 IST)
പുതിയ പ്രഖ്യാപനവുമായി കൊച്ചി മെട്രോ. 5 രൂപയ്ക്ക് യാത്ര ചെയ്യാനുള്ളതാണ് ജനങ്ങള്‍ക്കായുള്ള പുതിയ ഓഫര്‍ . മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ജൂണ്‍ 17 ആണ് ഓഫര്‍ . വെറും അഞ്ച് രൂപയ്ക്ക് അന്നേദിവസം മെട്രോയില്‍ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം. മെട്രോ കാര്‍ഡുള്ളവര്‍ അന്ന് കൗണ്ടര്‍ ടിക്കറ്റ് എടുത്താല്‍ ഈ ഇളവ് ലഭിക്കും. നിലവിലുള്ള യാതക്കാരില്‍ നിന്നും പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം ആക്കുകയാണ് മെട്രോയുടെ ലക്ഷ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :