സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 11 ജൂണ്‍ 2022 (19:21 IST)
സര്‍ക്കാര്‍ ജീവനക്കാരെ പുതിയ കാര്‍ വാങ്ങുന്നതില്‍ നിന്നും വിലക്കാനൊരുങ്ങി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ധനമന്ത്രി മിഫ്താ ഇസ്മായിലാണ് ഇക്കാര്യം അറിയിച്ചത്. കാറുകളുടെ ഇറക്കുമതിയും നിരോധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതും വിലക്കുമെന്നും ബജറ്റില്‍ പറയുന്നു.
എന്നാല്‍ നിരോധനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളുമായി ബന്ധപ്പെട്ടാണോ വ്യക്തിഗത ഉപയോഗത്തിനുള്ള വാഹനങ്ങളുമായി ബന്ധപെട്ടാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.