നബി വിരുദ്ധ പരാമര്‍ശം: നുപൂര്‍ ശര്‍മ്മയുടെ തലവെട്ടുന്നതായി കാട്ടി വീഡിയോ ഇറക്കിയ യൂട്യൂബര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ജൂണ്‍ 2022 (16:55 IST)
നബി വിരുദ്ധ പരാമര്‍ശം നടത്തിയ നുപൂര്‍ ശര്‍മ്മയുടെ തലവെട്ടുന്നതായി കാട്ടി വീഡിയോ ഇറക്കിയ യൂട്യൂബര്‍ അറസ്റ്റില്‍. ഫൈസല്‍ വാണി എന്നയാളാണ് അറസ്റ്റിലായത്. ജമ്മുകശ്മീര്‍ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളുടെ വീഡിയോ വലിയ തോതില്‍ പ്രചരിച്ചിരുന്നു. കേസായതിന് പിന്നാലെ ഇയാള്‍ വീഡിയോ പിന്‍വലിച്ച് മാപ്പു പറഞ്ഞെങ്കിലും അറസ്റ്റ് ചെയ്യുകയായിരുന്നു.

തനിക്ക് വധഭീഷണിയുണ്ടെന്ന് നേരത്തേ നുപുര്‍ ശര്‍മ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :