1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Opponents try to ignite communal riots using international funds: Yogi

അന്താരാഷ്ട്ര സഹായത്തോടെ പ്രതിപക്ഷം യു‌പിയിൽ കലാപത്തിന് ശ്രമിക്കുന്നു- യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്
ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺ‌കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ ആരോപണവുമയി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്ട്ര ഫണ്ടിങിലൂടെ പ്രതിപക്ഷം സംസ്ഥാനത്ത് ജാതീയമായ കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
 
കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷ പാര്‍ട്ടികള്‍ കലാപം കാണാന്‍ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര ഫണ്ടിങ്ങിലൂടെ സംസ്ഥാനത്ത് ജാതീയമായ കലാപങ്ങൾ ഉണ്ടാക്കാനാണ് അവർ ആഗ്രഹിക്കുന്നത്.ഇത്തരം ഗൂഢാലോചനകള്‍ക്കെല്ലാമിടയില്‍ ഞങ്ങള്‍ക്ക് മുന്നോട്ടുപോകേണ്ടതുണ്ട് ആദിത്യനാഥ് പറഞ്ഞു.സാമൂഹികവിരുദ്ധര്‍ക്കും ദേശവിരുദ്ധര്‍ക്കും സംസ്ഥാനത്തിന്റെ വികസനം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും യോഗി കൂട്ടിചേർത്തു.
അടുത്ത ലേഖനം
പുല്‍വാമയില്‍ ഭീകരാക്രമണം: രണ്ടു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു