ഏജൻസികൾക്ക് സിസിടിവി ദൃശ്യങ്ങൾ പരിശോധിയ്ക്കാം, സ്വപ്നയ്ക്ക് ഭീഷണിയില്ലെന്ന് ജയിൽവകുപ്പ്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2020 (10:28 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജെയിലിൽ ഭീഷണി എന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഏജസികൾക്ക് ആവശ്യമെങ്കിൽ വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശൊധിയ്ക്കാം എന്ന് ജയിൽവകുപ്പ് വ്യക്തമാക്കി. സ്വപ്നയ്ക്ക് സുരക്ഷ വർധിപ്പിച്ചതായി ജെയിൽ വകുപ്പ് കോടതിയെ അറിയിയ്ക്കും.

ഒക്ടോബർ 14നാണ് സ്വപ്‌ന അട്ടക്കുളങ്ങര വനിതാ ജെയിലിൽ എത്തുന്നത്. മറ്റൊരു തടവുകാരിയ്ക്കൊപ്പമാണ് തടവിൽ കഴിയുന്നത്. ജയിലിൽ പുരുഷ ഉദ്യോഗസ്ഥരില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒന്നോ രണ്ടോ പുരുഷ ഉദ്യോഗസ്ഥർ മാത്രമാണ് ഇതിനിടെ ജയിലിൽ എത്തിയത്. ഇതുകൂടാതെ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥരും, സന്ദർശിയ്ക്കാനായി വീട്ടുകാരും മാത്രമാണ് വന്നിട്ടുള്ളത്. സംശയമുണ്ടെങ്കിൽ ജെയിലിലെ കവാടത്തിലെയും സന്ദർശന മുറിയിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിയ്ക്കാം എന്നാണ് ജെയിൽ വകുപ്പ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :