ദുബായ് സന്ദർശനത്തിനിടെ ഒരു പെട്ടി കറൻസി കടത്തി, മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (17:24 IST)
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്. 2016ൽ മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോൾ ബാഗേജ് ക്ലിയറന്സിനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തന്നെ വിളിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോൺസുൽ ജനറൽ സാധനങ്ങൾ കൊടുത്തയച്ചതായും സ്വപ്‌ന സുരേഷ് ആരോപിച്ചു.

സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. 2016ലായിരുന്നു സംഭവങ്ങളുടെ തുടക്കം. അന്ന് മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോൾ ബാഗ് മറന്നുപോയി. ബാഗ് വിദേശത്തേക്ക് എത്തിക്കണമെന്ന് എം ശിവശങ്കർ ആവശ്യപ്പെടുകയായിരുന്നു. ആൻ കോണ്സുലേറ്റിലെ ഉദ്യോഗസ്ഥൻ വഴി ബാഗ് എത്തിച്ചു.ഇതിൽ കറൻസിയായിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ല. സ്വപ്‌ന പറഞ്ഞു.

ഇതിന് പുറമെ ബിരിയാണി വെസലിൽ പലതവണയായി യുഎഇ കോൺസുൽ ജനറൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സാധനങ്ങൾ കൊടുത്തയച്ചെന്നും ഇത് എം ശിവശങ്കരന്റെ നിർദേശമനുസരിച്ച്ചാണ് നടന്നതെന്നും സ്വപ്ന പറഞ്ഞു. ഈ വസ്തുതകൾ മുഖ്യമന്ത്രിയുടെ മകൾ,ഭാര്യ എന്നിവർക്കും അറിയാമെന്നും സ്വപ്ന പറയുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :