അശ്വത്ഥാമാവ് വെറും ഒരു ആന, ആത്മക‌ഥയുമായി എം ശിവശങ്കർ

അഭിറാം മനോഹർ| Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (14:04 IST)
സ്വർണക്കടത്തുകേസിലെ പ്രതിയായ മുൻ ഐ‌ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ വരുന്നു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലുള്ള പുസ്‌തകം ഡിസി ബുക്‌സാണ് പുറത്തിറക്കുന്നത്.

ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥയെന്ന് പുസ്‌തകത്തിന്റെ കവറിൽ പറയുന്നു. തന്റെ‌ ജയിലിലെ അനുഭവം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനം തുടങ്ങിയവ പുസ്‌തകത്തിൽ വിശദമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

സ‌ത്യാനന്തരകാലത്ത് നീതി തേടുന്ന ഓരോ മനുഷ്യനും എങ്ങനെയൊക്കെയാകും അനുഭവിക്കേണ്ടി വരികയെന്ന നടുക്കുന്ന സത്യമാണ് പുസ്‌തകത്തിലൂടെ വെളിപ്പെടുത്തുന്നതെന്ന് പ്രസാധകർ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :