അഭിറാം മനോഹർ|
Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (19:53 IST)
സിൽവർ ലൈൻ സമരങ്ങളിൽ പ്രകോപനമുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ചങ്ങനാശേരിയിൽ തഹസിൽദാർ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവച്ചു. അക്രമണത്തിൽ നിന്നും പ്രതിപക്ഷം പിന്മാറണം. മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കെ-റെയിൽ സർവേ കല്ലിടുന്നതിനെടിരെ പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് വലിച്ചിഴച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.സമരം ചെയ്‌ത നേതാക്കളുടെ വസ്‌ത്രങ്ങൾ വലിച്ചുകീറി.കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മമാരെ വലിച്ചിഴയ്ക്കുകയാണ് പോലീസെന്നും വിഡി സതീശൻ പറഞ്ഞു.
തങ്ങളുടെ വീടും സ്വത്തും നഷ്ടപ്പെടുമെന്നുള്ള ജനത്തിന്റെ ആശങ്കയാണ് സമരം.കേരളം പോലുള്ള സംസ്ഥാനത്ത് രണ്ടര ലക്ഷം കോടി രൂപ ചെലവ് വരുന്ന പദ്ധതി കേരളത്തിന് താങ്ങാനാകില്ലെന്ന തിരിച്ചറിവിന്റെ പ്രതിഷേധമാണ്.വി.ഡി സതീശൻ പറഞ്ഞു.