മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രിയെ കാണും, കെ-റെയിൽ അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും

അഭിറാം മനോഹർ| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (17:32 IST)
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയേക്കും. നാളെ ഉച്ചയ്ക്ക് മുൻപ് കൂടിക്കാഴ്‌ച്ച നടക്കുമെന്നാണ് കരുതുന്നത്.

കെ-റെയിൽ ഉൾപ്പടെയുള്ള വിഷയങ്ങൾ സംസ്ഥാനത്ത് വലിയ ചർ‌ച്ചയായിരിക്കെയാണ് ഇരുവരുടെയും കൂടിക്കാഴ്‌ച്ച. അതേസമയം സംസ്ഥാനത്ത് കെ റെയിലിനെതിരായ പ്രതിഷേധം ഇന്നും തുടർന്നു. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം കെ റെയില്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ വ്യാപക പ്രചാരണം നടത്താൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :