രേണുക വേണു|
Last Modified ഞായര്‍, 9 ജൂണ്‍ 2024 (21:23 IST)
Suresh Gopi: കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷിലാണ് സുരേഷ് ഗോപി സത്യവാചകം ചൊല്ലിയത്. ഷര്‍ട്ടും മുണ്ടും ആയിരുന്നു സുരേഷ് ഗോപിയുടെ വേഷം. അതേസമയം സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയില്ല. ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള സ്വതന്ത്ര മന്ത്രിയോ കാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിയുടെ സഹമന്ത്രിയോ ആയിരിക്കും സുരേഷ് ഗോപിയെന്നാണ് വിവരം.
കേരളത്തില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ബിജെപി അംഗമാണ് സുരേഷ് ഗോപി. തൃശൂരില്‍ നിന്നാണ് സുരേഷ് ഗോപി ജയിച്ചത്. 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ ജയം. നേരത്തെ രാജ്യസഭാംഗമായിരുന്നു സുരേഷ് ഗോപി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, ജെ.പി.നഡ്ഡ തുടങ്ങിയ പ്രമുഖരെല്ലാം സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ നാളെയോ മറ്റന്നാളോ തീരുമാനമാകും.