മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നും 2 കേന്ദ്രമന്ത്രിമാർ, സുരേഷ് ഗോപിക്ക് പുറമെ ജോർജ് കുര്യനും മന്ത്രിസഭയിൽ

george Kurian, BJP
അഭിറാം മനോഹർ| Last Modified ഞായര്‍, 9 ജൂണ്‍ 2024 (14:46 IST)
george Kurian, BJP
മൂന്നാം മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും രണ്ട് മന്ത്രിമാര്‍. സുരേഷ് ഗോപിക്ക് പുറമെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് കേന്ദ്രമന്ത്രിയായി തിരെഞ്ഞെടുക്കപ്പെട്ടത്. നിയുക്ത മന്ത്രിമാര്‍ക്കായി പ്രധാനമന്ത്രിയൊരുക്കിയ ചായസല്‍ക്കാരത്തില്‍ ജോര്‍ജ് കുര്യന്‍ പങ്കെടുത്തിരുന്നു.

നിലവില്‍ ഡല്‍ഹിയില്‍ തുടരുന്ന ജോര്‍ജ് കുര്യന്‍ പാര്‍ട്ടിയുടെ ക്രിസ്ത്യന്‍ പ്രാതിനിധ്യം കൂടിയാണ്. ദേശീയതലത്തില്‍ തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബിജെപിയിലെത്തിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. അതേസമയം കേരളത്തില്‍ നിന്നുള്ള ഏക ലോകസഭാ പ്രതിനിധിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കുമെന്ന കാര്യവും ഉറപ്പായി കഴിഞ്ഞു. ടൂറിസം വകുപ്പോ സാംസ്‌കാരികമോ ആയിരിക്കും സുരേഷ് ഗോപിക്ക് ലഭിക്കുക എന്നാണ് സൂചന.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :